Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : West Bank

ഇസ്രേലികളുടെ ആക്രമണം നേരിടുന്ന പലസ്തീനികളെ സന്ദർശിച്ച് യുഎസ് അംബാസഡർ

 രമള്ള: അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രേലി കുടിയേറ്റക്കാരുടെ ആക്രമണം നേരിടുന്ന പലസ്തീനികളെ ഇസ്രയേലിലെ അമേരിക്കൻ അംബാസഡർ മൈക്ക് ഹക്കബി സന്ദർശിച്ചു.

റമള്ളയ്ക്കു സമീപം തുർമുസ് അയ്യാ എന്ന പലസ്തീൻ പട്ടണത്തിലാണ് ഇന്നലെ അദ്ദേഹം എത്തിയത്. ഇവിടുത്തെ മൂവായിരത്തോളം വരുന്ന തമാസക്കാരിൽ 80 ശതമാനവും അമേരിക്കൻ പൗരത്വമുള്ള പലസ്തീനികളാണ്.

ഇസ്രേലി കുടിയേറ്റക്കാരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ അടക്കമുള്ളവരുമായി ഹക്കബി കൂടിക്കാഴ്ച നടത്തി.

ഇസ്രേലികൾ ഭീഷണിപ്പെടുത്തുന്നതും ആക്രമിക്കുന്നതും പതിവാണെന്നും അവർ പട്ടണത്തിലും വീടുകളിലും കയറി നാശനഷ്ടങ്ങളുണ്ടാക്കുന്നതു തടയാൻ തങ്ങൾക്കാകില്ലെന്നും പലസ്തീനികൾ പരാതിപ്പെട്ടു.

ഇസ്രേലി പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിന്‍റെ തീവ്ര വലതുപക്ഷ സർക്കാർ കുടിയേറ്റക്കാരുടെ അക്രമങ്ങൾക്കു നേരേ കണ്ണടയ്ക്കുന്നതിനു പുറമേ പ്രോത്സാഹന സമീപനം സ്വീകരിക്കുന്നതായും ആരോപണമുണ്ട്.

ബാപ്റ്റിസ്റ്റ് പ്രൊട്ടസ്‌റ്റന്‍റ് സഭാ പാസ്റ്റർ കൂടിയായ മൈക്ക് ഹക്കബീ ഇസ്രയേലിനെയും അതിന്‍റെ നയങ്ങളെയും തീവ്രമായി പിന്തുണയ്ക്കുന്നയാളാണ്. എന്നാൽ അധിനിവേശ വെസ്റ്റ് ബാങ്കിലെ പലസ്തീനികൾ നേരിടുന്ന അക്രമത്തിൽ അദ്ദേഹം വിപരീത നിലപാടാണ് സ്വീകരിക്കുന്നത്.

വെസ്റ്റ് ബാങ്കിൽ അക്രമം നടത്തുന്ന ഇസ്രേലികളെ പ്രോസിക്യൂട്ട് ചെയ്യണം എന്ന് ഹക്കബി ആവശ്യപ്പെട്ടിരുന്നു. ഇത്തരം കേസുകളിൽ ഇസ്രേലികൾ വിചാരണ നേടിരുന്നത് അത്യപൂർവമാണ്.

വെസ്റ്റ് ബാങ്കിൽ അവശേഷിക്കുന്ന ക്രിസ്ത്യൻ ഗ്രമങ്ങളിലൊന്നായ തയ്ബേയിൽ 2025 ജൂണിൽ പള്ളി ആക്രമിക്കപ്പെട്ടപ്പോഴും ഹക്കബി സന്ദർശനം നടത്തിയിരുന്നു. പള്ളി ആക്രമിക്കപ്പെട്ടത് ഭീകരാക്രമണത്തിനു തുല്യമാണെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്.

International

വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള ഇസ്രേലി നീക്കത്തിനെതിരേ അമേരിക്ക

ടെ​​​ൽ അ​​​വീ​​​വ്: അ​​​ധി​​​നി​​​വേ​​​ശ വെ​​​സ്റ്റ് ബാ​​​ങ്ക് പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​നെ​​​തി​​​രേ ഇ​​​സ്ര​​​യേ​​​ലി​​​നു മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി  അമേരിക്ക. വെ​​​സ്റ്റ് ബാ​​​ങ്ക് പി​​​ടി​​​ച്ചെ​​​ടു​​​ത്താ​​​ൽ ഇ​​​സ്ര​​​യേ​​​ലി​​​നു​​​ള്ള യു​​​എ​​​സി​​​ന്‍റെ മു​​​ഴു​​​വ​​​ൻ പി​​​ന്തു​​​ണ​​​യും അ​​​വ​​​സാ​​​നി​​​ക്കു​​​മെ​​​ന്ന് ടൈം ​​​മാ​​​സി​​​ക​​​യ്ക്കു ന​​​ൽ​​​കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് വ്യ​​​ക്ത​​​മാ​​​ക്കി.   

 ഇസ്രേലി നീക്കത്തിനെതിരേ യു​​​എ​​​സ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജെ.​​​ഡി. വാ​​​ൻ​​​സും യു​​​എ​​​സ് സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി മാ​​​ർ​​​ക്കോ റൂ​​​ബി​​​യോ​​​യും രംഗത്തു വന്നു. വെ​​​സ്റ്റ് ബാ​​​ങ്ക് പ്ര​​​ദേ​​​ശം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കാ​​​നു​​​ള്ള ബി​​​ല്ലി​​​ന് ഇ​​​സ്ര​​​യേ​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റ് പ്രാ​​​ഥ​​​മി​​​ക അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് അമേരി ക്കയുടെ പ്രതികരണം.വെ​​​സ്റ്റ് ബാ​​​ങ്ക് ഇ​​​സ്ര​​​യേ​​​ൽ പി​​​ടി​​​ച്ചെ​​​ടു​​​ക്കി​​​ല്ലെ​​​ന്ന​​​താ​​​ണു ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​​​ന്‍റെ ന​​​യ​​​മെ​​​ന്നും അ​​​തു തു​​​ട​​​രു​​​മെ​​​ന്നും ഇ​​​സ്ര​​​യേ​​​ൽ സ​​​ന്ദ​​​ർ​​​ശ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി മ​​​ട​​​ങ്ങ​​​വേ വാ​​​ൻ​​​സ് വ്യ​​​ക്ത​​​മാ​​​ക്കി.    

ഇ​​​സ്ര​​​യേ​​​ൽ വെ​​​സ്റ്റ് ബാ​​​ങ്ക് പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ന്ന​​​തി​​​നെ അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്ന് യു​​​എ​​​സ് സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി മാ​​​ർ​​​ക്കോ റൂ​​​ബി​​​യോ​​​യും പ​​​റ​​​ഞ്ഞു.  പ​​​ല​​​സ്തീ​​​നി​​​ക​​​ൾ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന സ്വ​​​ത​​​ന്ത്ര​​​രാ​​​ജ്യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന പ്ര​​​ദേ​​​ശ​​​ത്ത് ഇ​​​സ്ര​​​യേ​​​ലി നി​​​യ​​​മം ബാ​​​ധ​​​ക​​​മാ​​​ക്കു​​​ന്ന ബി​​​ല്ലി​​​ന് ഇ​​​സ്രേ​​​ലി പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലെ തീ​​​വ്ര വ​​​ല​​​തു​​​പ​​​ക്ഷ അം​​​ഗ​​​ങ്ങ​​​ളാ​​​ണ് പ്ര​​​തീ​​​കാ​​​ത്മ​​​ക​​​മാ​​​യി പ്രാ​​​ഥ​​​മി​​​ക അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി​​​യ​​​ത്.

രാ​​​ഷ്‌​​​ട്രീ​​​യ നാ​​​ട​​​ക​​​മാ​​​ണെ​​​ങ്കി​​​ൽ വി​​​ഡ്ഢി​​​ത്തം നി​​​റ​​​ഞ്ഞ നാ​​​ട​​​ക​​​മാ​​​യി​​​രി​​​ക്കും ഇ​​​തെ​​​ന്നാ​​​ണു വാ​​​ൻ​​​സ് പ​​​റ​​​ഞ്ഞ​​​ത്. അ​​​തേ​​​സ​​​മ​​​യം, ഭി​​​ന്ന​​​ത വി​​​ത​​​യ്ക്കാ​​​ൻ പ്ര​​​തി​​​പ​​​ക്ഷം മ​​​നഃ​​​പൂ​​​ർ​​​വം ന​​​ട​​​ത്തി​​​യ രാ​​​ഷ്‌​​​ട്രീ​​​യ പ്ര​​​കോ​​​പ​​​ന​​​മാ​​​ണി​​​തെ​​​ന്ന് നെ​​​ത​​​ന്യാ​​​ഹു വി​​​മ​​​ർ​​​ശി​​​ച്ചു. 

Latest News

Corehub Up